HIGHLIGHTS : തിരു: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരു: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായരെ ഫോണില്‍ വിളിച്ചതായി തെളിഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 23 ന് രാവിലെയാണ് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയും സരിതയെ വിളിച്ചതിനുള്ള തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.
സരിതയെ തിരുവഞ്ചൂര്‍ വിളിച്ചു എന്നതിന് തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
തിരുവഞ്ചൂരിനെ സരിത ഫോണില്‍ വിളിച്ചത് പ്രതേ്യകം അനേ്വഷിക്കാന്‍ സോളാര്‍ കേസ് അനേ്വഷണ സംഘം തീരുമാനിച്ചിരുന്നു.