താനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല

താനൂര്‍: താനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ഒന്നരമാസത്തോളമായി കാണ്‍മാനില്ലെന്ന് പരാതി. ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം കരുമരക്കല്‍ വേലായുധന്റെ മകന്‍ ശരത്ത് എന്ന അപ്പു(15)നെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 26 ന് പകല്‍ 10 ന് ശേഷമാണ് കാണാതായത്. ദേവധാര്‍ എച്ച്എസ്എസ്സില്‍ നിന്നും എസ്എസ്എല്‍സി പാസായിട്ടുണ്ട്. ഇരു നിറവും മെലിഞ്ഞ ശരീര പ്രകൃതിയുമാണ്. ബന്ധുക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. കണ്ടുകിട്ടുന്നവര്‍ താനൂര്‍ പോലീസ് സ്‌റ്റേഷനിലോ 9995414693, 8089567830 എന്നീ നമ്പറുകളിലോ ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top