താനൂര്‍ മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്ത് വീണ്ടും ഡിവൈഎഫ്‌ഐ തടഞ്ഞു

താനൂര്‍: ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ബൂത്ത് സ്ഥാപിക്കാനുള്ള ശ്രമം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഡി വൈ എഫ് ഐ താനൂര്‍ ബ്‌ളോക്ക് കമ്മിറ്റി ആഭിമുഖ്യത്തിലാണ് പ്രവൃത്തി തടഞ്ഞത്.

പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തോടടുത്തപ്പോഴാണ് ടോള്‍ബൂത്ത് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. ഇത് ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ തടഞ്ഞിരുന്നു. വീണ്ടും ബൂത്ത് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച തടഞ്ഞത്. പ്രവര്‍ത്തകര്‍ പ്രദേശത്ത് കൊടിയും നാട്ടി.

ഡിവൈഎഫ്‌ഐ താനൂര്‍ ബ്‌ളോക്ക് പ്രസിഡന്റ് ഫൈസല്‍ നിറമരുതൂര്‍, സെക്രട്ടറി പി രാജേഷ്, കെ വി എ ഖാദര്‍, യു എന്‍ ഖാദര്‍, ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍പ്പിരിവ് നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ താനൂര്‍ ബ്‌ളോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top