താനൂര്‍ ഉണ്യാല്‍ അക്രമം; ഒരാള്‍ പിടിയില്‍

താനൂര്‍: ഉണ്യാലില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തി ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഉണ്യാല്‍ സ്വദേശി ഹാജ്യാരകത്ത് അനീഷാ (27)ണ് പിടിയിലായത്.

സംഭവം നടന്നതിനുശേഷം ഒളിവില്‍ പോയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍വച്ച് വ്യാഴാഴ്ച രാവിലെ ഏഴിന് താനൂര്‍ സിഐ സി അലവിയും സംഘവുമാണ് പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. ഉണ്യാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടിന് കാവല്‍ക്കിടന്ന പ്രവര്‍ത്തകര്‍ക്കുനേരെ അമ്പതോളം വരുന്ന ആളുകള്‍ അക്രമം നടത്തുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top