താനൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

താനൂര്‍:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനൂര്‍ ആര്‍ഡ്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തനിക്കെതിരെ കരിങ്കൊടി കാട്ടുന്നവര്‍ നിലവില്‍ അനുവദിച്ച കോളേജുകളില്‍ എത്രയെണ്ണം പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലത്തിലുണ്ടെന്ന് നോക്കിയാല്‍ കരിങ്കൊടിയിട്ടേച്ച് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ വേങ്ങരയിലും താനൂരിലും മങ്കടയിലും കൊണ്ടോട്ടിയിലും കോളേജ് അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷനായ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, അബ്ദുറഹിമാന്‍ രണ്ടത്താണ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ ബിജു, കാലിക്കേറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ടി വി ഇബ്രാഹിം, കൊളീജിയറ്റ് എജ്യുക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി കെ വേലായുധന്‍, ആര്‍ഡിഒ കെ ഗോപാലന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസാരിച്ചു.

വ്യാഴാഴിച രാത്രി ഷൊര്‍ണൂരിലെത്തിയ ഉമ്മന്‍ചാണ്ടി പിന്നീട് മലപ്പുറത്തെ ഗസ്റ്റ്ഹൗസിലെത്തുകയായിരുന്നു. ഇവിടെന്നിന്നാണ് താനൂരിലെത്തിയത്.

Share news
error: Content is protected !!
Scroll to Top