താനൂരില്‍ ഷവര്‍മ കഴിച്ച് കുട്ടികളടക്കം നാലുപേര്‍ ആശുപത്രിയില്‍

പരപ്പനങ്ങാടി: താനൂരിലെ ഒരു ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ തുടിശ്ശേരി ഷൗക്കത്തലി, മക്കളായ സംലിന്‍(4), ഷഹാന(4),ഷാമില്‍(4) എന്നിവരെയാണ് ഭക്ഷ്യ വിഷബാധയേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് താനൂര്‍ ജംങ്ഷനിലുള്ള ബേക്കറിയില്‍ നിന്ന് പാര്‍സലായ് വേടിച്ച ഷവര്‍മ വീട്ടില്‍ കൊണ്ടുപോയ് കഴിച്ചതായിരുന്നു ഇവര്‍.

ചര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് താനൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തിരൂരിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇവര്‍ ഷവര്‍മ വേടിച്ച ബേക്കറി പോലീസും ഫുഡ്ഇന്‍സ്‌പെക്ടറും പരിശോധന നടത്തി. പരാതിയില്ലാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top