താനൂരില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വീടുവിട്ട കുട്ടിയെ പോലീസിലേല്‍പ്പിച്ചു.

താനൂര്‍: കെ പുരം പുത്തന്‍തെരുവില്‍ മാതാവിന്റെ ക്രൂര മര്‍ദ്ദനം സഹിക്കാതെ വീടുവിട്ട ബാലനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെ റെയില്‍വേ ലൈനിനടുത്ത് കരഞ്ഞു നില്‍ക്കുകയായിരുന്ന കുട്ടിയോട് വിവരമന്വേഷിച്ചപ്പോഴാണ് ക്രൂര മര്‍ദ്ദനത്തിന്റെ കഥകള്‍ പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തില്‍ തീ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ട്. ഇതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസിനോട് കുട്ടി തനിക്കേല്‍്‌ക്കേണ്ടി വന്ന മര്‍ദ്ധനത്തെ കുറിച്ച് പറയുകയും തനിക്ക് മാതാവിനൊപ്പം പോകന്‍ താല്‍്പര്യമില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കുട്ടിയുടെ പരാതിപ്രകാരം നടപടി സ്വീകരിക്കുമെന്നറിയിച്ചു.

പുത്തന്‍ തെരുവിന് സമീപമുള്ള സ്വകാര്യ ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസ്്മ എന്ന സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുളള മകനാണ് മുഹസിന്‍.

Share news
error: Content is protected !!
Scroll to Top