HIGHLIGHTS : തിരു: ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തിന് പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തിതുടങ്ങി. എന്ത് വിലകൊടുത്തും സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആരംഭിക്കാനാണ്
തിരു: ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തിന് പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തിതുടങ്ങി. എന്ത് വിലകൊടുത്തും സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആരംഭിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
സെക്രട്ടറിയേറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിച്ച് കന്റോണ്‍മെന്റ് ഗേറ്റ് തുറന്നിടാനുള്ള തന്ത്രങ്ങള്‍ക്ക് സര്‍ക്കാരും രൂപം നല്‍കി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം വൈകുന്നേരം ചേരും.

സമരകത്തെ നേരാടാന്‍ കേന്ദ്രസേന ഇന്നലെ തലസ്ഥാനത്തെത്തി. അര്‍ധ രാത്രി മുതല്‍ തന്നെ കേന്ദ്രസേനയെ നഗരത്തില്‍ വിന്യസിപ്പിച്ചു. എല്ലാ ജില്ലകളിലും സേനയെ വിന്യസിക്കുന്നുണ്ട്.
വടക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബുക്കുചെയ്ത സമരക്കാരുടെ ട്രെയിന്‍ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിയാണ് സമരക്കാര്‍ തിരുവന്തപുരത്തെത്തിയത്.
അതെസമയം സമരക്കാരെ വഹിച്ചുകൊണ്ടുള്ള ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപരത്തേക്ക് വരാന്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ മടിക്കുകയാണ്.
അതെസമയം കണ്‍ഡോണ്‍മെന്റ് ഗേറ്റ് എന്ത് വിലകൊടുത്തും തുറക്കുമെന്നാണ് ആഭ്യനന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചത്.
MORE IN പ്രധാന വാര്‍ത്തകള്‍
