ഡിഐജിക്കെതിരെ വ്യാജപരാതി : യുവാവിനെതിരെ കേസ്

വള്ളിക്കുന്ന് : ഉത്തരമേഖല ഡിഐജി ശ്രീജിത്തിനെതിരെ വ്യാജപരാതി നല്‍കി അപമാനിച്ചു എന്ന കുറ്റത്തിന് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കെ.പി ഷാജിക്കെതിരെ പോലീസ് കേസെടുത്തു.

ഡിഐജി ശ്രീജിത്തിന്റെ പരാതിയിലാണ് കേസ്. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിനാമി പേരില്‍ സിനിമ നിര്‍മിച്ചെന്നും അതില്‍ 40 ലക്ഷം രൂപ ഡിഐജി ശ്രീജിത്ത് നല്‍കാനുണ്ടെന്നു ആണ് ഷാജിയുടെ പരാതികളില്‍ ഒന്ന്.

ഡിജിപിയുടെ നിര്‍ദേശപ്രകാരം എഡിജിപി നടത്തിയ അന്വേഷണത്തില്‍ ഡിഐജിക്ക് നേരെയുള്ള പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ടെത്തിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ ഉത്തരമേഖല എഡിജിപി രാജേഷ് ദിവാനായിരുന്നു അന്വേഷണതത്തില്‍ ഷാജി നല്‍കിയ പരാതികളെല്ലാം വ്യാജവും ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അവഹേളിക്കാനുള്ള ആസൂത്രണമാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തത്.

Related Articles