HIGHLIGHTS : ദില്ലി: ബലാല്‍സംഗങ്ങള്‍ ദില്ലിയില്‍ തുടര്‍കഥയാകുന്നു. ഇന്നലെ രാത്രി 42 വയസുള്ള
ദില്ലി: ബലാല്‍സംഗങ്ങള്‍ ദില്ലിയില്‍ തുടര്‍കഥയാകുന്നു. ഇന്നലെ രാത്രി 42 വയസുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായി. വൃന്ദാവനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന സ്ത്രീയെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ ആഗ്രയില്‍ വെച്ച് അറസ്റ്റ് ചെയ്്തിട്ടുണ്ട്.
ഇതിനിടെ ബസ്സില്‍വെച്ച് കഴിഞ്ഞ 16-ാം തിയ്യതി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.