Section

malabari-logo-mobile

ദില്ലി കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി

HIGHLIGHTS : ദില്ലി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ

ദില്ലി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച രീതിയില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിലെന്നാണിത്.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് സിംഗപ്പൂരേക്ക് കൊണ്ടുപോയത്.

ഡോക്ടര്‍മാരുടെ അനുമതിയോടെ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടയെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഒപ്പം പോയിട്ടുണ്ട്.
അതെസമയം പെണ്‍കുട്ടിയുടെ നില അതീവഗുരതരമായി തുടരുകയാണ് പനിയും ആന്തരീക രക്തസ്രാവവും ഉണ്ട്. ശരീരത്തില്‍ അണുബാധ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവെര മൂന്ന് ശസ്ത്രക്രിയകളാണ് പെണ്‍കുട്ടിക്ക് നടത്തിയത്.

sameeksha-malabarinews

ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങാറുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ബുധനാഴ്ച പുറത്തിറങ്ങാതിരുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.

കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് കഴിഞ്ഞ 16 നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!