HIGHLIGHTS : തിരു: ചെന്നൈ മെയിലില്‍ വെച്ച് യുവതിയെ
തിരു: ചെന്നൈ മെയിലില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിഎസ്എഫ് ജവാനെ തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് അറസിറ്റിലായത്. ഇന്നലെ രാത്രി തൃശൂരിനും പാലക്കാടിനും ഇടയ്ക്കുവെച്ചാണ് പീഡനശ്രമമുണ്ടായത്. .
യുവതിയുടെ പരാതിയെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് പാലക്കാട്ടുവെച്ച് ആര്‍പിഎഫ് ഇയാളെ പിടികൂടിയത്.

ഇന്നലെ കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനായ ജയ്‌മോനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.