ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്

അമേരിക്ക: അമേരിക്കയിലെ കണക്ടിക്കെട്ടില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 ലേറെ പേര്‍ക്ക് പരിക്ക്. അമേരിക്കന്‍ സമയം വൈകിട്ട് 6 നായിരുന്നു അപകടം. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്.
കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി സമീപത്തുള്ള ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തടര്‍ന്ന് ബോസ്റ്റണ്‍ പട്ടണത്തെ ന്യൂയോര്‍ക്കുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ട്രെയിന്‍ പാളം തെറ്റിയതിനെ കുറിച്ചുള്ള അനേ്വഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top