ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ തോണി മറിഞ്ഞ് കായലില്‍ വീണു

ആലപ്പുഴ: കുട്ടനാട്ടില്‍ വച്ച് ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ തോണി മറിഞ്ഞ് കായലിലേക്ക് വീണു. നീന്തലറിയാവുന്നതിനാല്‍ കുഞ്ചാക്കോ നീന്തി രക്ഷപ്പെട്ടു. കൈനികര കറുവയല്‍ത്തോട്ടില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ ചി്ത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കുഞ്ചാക്കോ സഞ്ചരിച്ച വള്ളത്തില്‍ പിന്നില്‍ വന്ന വള്ളങ്ങളിലൊന്ന് ഇടിച്ചതിനെതുടര്‍ന്ന് മറയുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ വള്ളം പുര്‍ണ്ണമായും മറിഞ്ഞു.

പരിക്കുകളൊന്നും ഇല്ലാത്തിതനാല്‍ രണ്ടരമണിക്കുറിന് ശേഷം ഷൂട്ടിങ്ങ് പുനരാരംഭിച്ചു.

Share news
error: Content is protected !!
Scroll to Top