HIGHLIGHTS : മംഗലാപുരം: മാതാപിതാക്കളോടൊപ്പം തിരുച്ചിറപ്പള്ളി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന
മംഗലാപുരം: മാതാപിതാക്കളോടൊപ്പം തിരുച്ചിറപ്പള്ളി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സാത്തമംഗലം വിനായക മൂര്‍ത്തി തെരുവിലെ സുദര്ശന് എന്ന സൈനികനാണ് പീഡന ശ്രമത്തിന് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
മദ്യ ലഹരിയിലായിരുന്ന ഇയാള്‍ മാതാപിതാക്കള്‍ കുട്ടിയുടെ അടുത്ത് നിന്ന് മാറിയ സമയത്ത് അശ്ലീല ചുവയുള്ള വാക്കുകള്‍ പറയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് റെയില്‍വേ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പ്രതിയെ പതിമൂന്ന് ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.