പരപ്പനങ്ങാടി മേല്‍പ്പാലം ടോള്‍പിരവിനെതിരെ ഡിവൈഎഫഐ മനുഷ്യചങ്ങല തീര്‍ക്കും

പരപ്പനങ്ങാടി:  പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍പിരവ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

 
ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാലത്തിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, റെയില്‍വേ ഗേറ്റ് അടയക്കുമ്പോള്‍ അണ്ടര്‍ബ്രിഡജ് നിര്‍മിക്കുക എന്നീ ആവിശ്യങ്ങളുന്നയിച്ചു കൊണ്ട് വെള്ളിയാഴാച വൈകീട്ട്   ഡിവൈഎഫ്‌ഐ മേല്‍പ്പാലത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും.

 

ഇപ്പോള്‍ തന്നെ നിരവധി സംഘടനകള്‍ ടോള്‍ പിരവിനെതിരെ രംഗത്തെത്തി കഴിഞ്ഞു. കോണ്‍ഗ്രസ്, എസ്ഡിപിഐ, സോളിഡാരിറ്റി, പിഡിപി എന്നീ സംഘടനകള്‍ സമരരംഗത്താണ്. രണ്ട് തവണ ബൂത്ത് നിര്‍മിക്കാന്‍ അധികാരികള്‍ ശ്രമിച്ചെങ്ങിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം മടങ്ങിപോകുകയായിരുന്നു..

Related Articles