ടി പി വധം : കൊലയാളികളില്‍ ഒരാള്‍ പിടിയിലായി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലയാളികളില്‍ ഒരാള്‍ പോലീസ് പിടിയിലായി. ന്യൂമാഹി പന്തക്കല്‍ സ്വദേശി സിജിത്താണ് അറസ്റ്റിലായത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. ഉച്ചയ്ക്ക് ഇയാളെ വടകര കോടതിയില്‍ ഹാജരാക്കും.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യമായാണ് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ഒരാളെ പോലീസ് പിടികൂടുന്നത്. കര്‍ണ്ണാടകയില്‍ വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.

 

കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ നിന്ന് ലഭിച്ച രക്തത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് സിജിത്തിന്റെ പങ്കിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കൊലപാതകം നടത്തുന്നതിനിടെ സിജിത്തിന്റെ കൈക്ക് വെട്ടേറ്റിരുന്നു. കൊലനടത്തിയ ശേഷം ഇയാള്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയതായും

കണ്ടെത്തിയിട്ടുണ്ട്.

തലശ്ശേരിയിലും കണ്ണൂരിലും നടന്ന കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സൂചനയുണ്ട്. ടിപി വധവുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ ഇയാളില്‍ നിന്നും ലഭിച്ചതായാണ് സൂചന.

 

Related Articles