HIGHLIGHTS : കോഴിക്കോട് : പ്രശസ്ത മലയാള സിനിമ തിരക്കഥാകൃത്ത് ടി എ ഷാഹിദ് അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
കോഴിക്കോട് : പ്രശസ്ത മലയാള സിനിമ തിരക്കഥാകൃത്ത് ടി എ ഷാഹിദ് അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തിന് . 41 വയസ്സായിരുന്നു. കുണ്ടോട്ടിയിലാണ് ജന്മസ്ഥലം. പ്രശസത തിരക്കഥാകൃത്ത് ടി എ റസാക്ക് ഇദേഹത്തിന്റെ ജ്യേഷ്ഠനാണ്.
1971 ല്‍ മലപ്പുറം ജില്ലയിലെ കുണ്ടോട്ടിക്കടുത്തുള്ള തുറക്കലില്‍ താമരശേരി അഹമ്മദ് കുട്ടിയുടേയും ഖദീജയുടെയും മകനായാണ് ഷാഹിദ് ജനിച്ചത്. കോട്ടപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയിലെ ഹെഡ്‌നേഴ്‌സ് ഷീജയാണ് ഭാര്യ. മക്കള്‍ : അഖില, അലിഡ. മറ്റ് സഹോദരങ്ങള്‍: സുഹറ, കുഞ്ഞിക്കോയ, അബ്ദുള്‍ നാസര്‍.
നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംസ്‌ക്കാരം കോഴിക്കോട് എരഞ്ഞിപ്പാലം കണ്ണംപറമ്പ് സ്മശാനത്തില്‍. കോഴിക്കോട് ടൗണ്‍ഹാളില്‍ രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനത്തിന് വെക്കും.