HIGHLIGHTS : ദില്ലി : ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ
ദില്ലി : ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സപിഐഎം പോളിറ്റി ബ്യൂറോ. ഇന്ന് ദില്ലിയില്‍ നടന്ന അവെയ്‌ലബിള്‍ പോളിറ്റി ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കവെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
നേരത്തെ സിബിഐ അന്വേഷണമാകാമെന്ന് വിഎസ് അച്ചുതാനന്ദനും ഏതുതരം അന്വേഷണവും ആകാമെന്ന് സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.


നേതാക്കന്‍മാരെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണമെന്നാണ് പിബിയുടെ വിലയിരുത്തല്‍.