ടിപി വധം : സിപിഎം ഏരിയാകമ്മിറ്റി മെമ്പര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്.

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഐഎം പാനൂര്‍ ഏരിയാകമ്മറ്റി അംഗം കെ.പി കുഞ്ഞനന്തനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കൊട്ടേഷന്‍ സംഘത്തിന് ആവശ്യമായ പണം നല്‍കിയതും, ഇവര്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സ്ഥലം നല്‍കിയതും കുഞ്ഞനന്തനാണെന്നുള്ളതിന് തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

കുഞ്ഞനന്തന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാള്‍ക്കെതിരെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങൡലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നു.

Share news
error: Content is protected !!
Scroll to Top