ടിപി ചന്ദ്രശേഖരന്‍ വധം ; കൊടി സുനി പിടിയില്‍

HIGHLIGHTS : കോഴിക്കോട്: ടി പി വധക്കേസിലെ പ്രാന പ്രതികളായ കൊടി സുനിയും ,

കോഴിക്കോട്: ടി പി വധക്കേസിലെ പ്രാന പ്രതികളായ കൊടി സുനിയും ,കിര്‍മാനി മനോജും, ഷാഫിയും പോലീസ് പിടിയിലായി. കണ്ണൂരിലെ ഇരിട്ടി പെരിങ്ങാനം മലയില്‍ കുടില്‍ കെട്ടി ഒളിച്ച് താമസിച്ചു വരികയായിരുന്നു ഇവര്‍. ഇതോടെ കൊട്ടേഷന്‍ സംഘത്തിലെ 7 പേരില്‍ 6 പേരും പോലീസ് പിടിയിലായി. ഷിനോജ് മാത്രമാണ് ഈ സംഘത്തില്‍ ഇനി പിടിയിലാകാനുള്ളത്.

ടിപ്പര്‍ ലോറിയില്‍ വേഷം മാറി മാറിയെത്തിയ പോലീസ് മല്‍പ്പിടുത്തത്തിലൂടെയാണ് സുനിയെ കീഴ്‌പ്പെടുത്തിയത്. പ്രതികളില്‍ നിന്ന തോക്കും കഠാരയും് പോലീസ് പിടിച്ചെടുത്തു.

sameeksha-malabarinews

ക്വട്ടേഷന്‍ സംഘത്തിന് ഒൡില്‍ താമസിക്കാന്‍ സ്ഥലമൊരുക്കിയ കാരായി സുജിത്ത്, കാട്ടി സുധി ,നെല്ലായി രജീഷ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളെ പോലീസ് ക്യാമ്പില്‍വെച്ച് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യംചെയ്യലില്‍ സുനി കുറ്റസമ്മതിച്ചു. പിടിയിലായവരുടെ അറസ്റ്റ് വൈകുന്നേരം രേഖപ്പടുത്തും. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!