ഞാന്‍ കേരള കോണ്‍ഗ്രസ് വിടില്ല; വേണമെങ്കില്‍ മാണി പോയിക്കോട്ടെ: ജോര്‍ജ്

Georgeകോട്ടയം: താന്‍ കേരളാ കോണ്‍ഗ്രസ് വിടില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഞാന്‍ കേരളാ കോണ്‍ഗ്രസ് എം ആണ്. തന്നെ ഇഷ്ടമില്ലെങ്കില്‍ കെ എം മാണി വേണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് വിട്ട് പൊയ്‌ക്കോട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തന്നെ വോട്ടുചെയ്യും. അയോഗ്യത കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പാര്‍ട്ടിയല്ല, ഭരണഘടനയില്ലാത്ത കോണ്‍ഫെഡറേഷന്‍ ആണെന്നും ജോര്‍ജ് പറയുന്നു. അതുകൊണ്ടുതന്നെ കെ എം മാണിക്ക് തന്നെ പുറത്താക്കാനാവില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. സെക്യുലര്‍ പുരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ തുടരുന്നകാര്യം ആലോചനയിലുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top