ജൂനീയര്‍ വോളി പഞ്ചമവും ഇ എം ഇ എയും ജേതാക്കള്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ നടന്ന മലപ്പുറം ജില്ലാജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സി ബി എച്ച് എസ് വള്ളികുന്നിനെ തോല്‍പ്പിച്ച് പഞ്ചമം വെള്ളച്ചാല്‍ ജേതാക്കളായി. പുരുഷവിഭാഗത്തില്‍ എ.വി.എസ് കോട്ടക്കലിനെ പരാജയപ്പെടുത്തി ഇ എം ഇ എ കോളേജ് കുണടോട്ടിയും ചാമ്പ്യന്‍മാരായി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാസ്‌ക് ക്ലമ്പും ജില്ലാവോളിബോള്‍ അസോസിയേഷനും സംയുക്തമായി നടത്തിയ കളികാണാന്‍ വന്‍ ജനാവലിയെത്തിയിരുന്നു.
ജില്ലായൂത്ത് മത്സരങ്ങള്‍ ജനുവരി ഏഴിന് ഇതെ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top