HIGHLIGHTS : തിരു: പങ്കാളത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ

തിരു: പങ്കാളത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ സര്‍ക്കര്‍ ജീവനക്കാരും അധ്യാപകരും ആറുദിവസമായി തുടര്‍ന്നു വന്ന സമരം ഒത്തു തീര്‍പ്പായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തു തീര്‍പ്പായത്. രാത്രി 12 മണിമുതല്‍ തുടങ്ങിയ ചര്‍ച്ച 12.40 മണഇവരെ നീണ്ടു നിന്നു. തിങ്കളാഴ്ച പുലര്‍ച്ച 1.40 മണിക്കാണ് പണിമുടക്ക് പിന്‍വലിച്ചതായി സമരസമിതി അറിയിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഇപിഎഫ് പെന്‍ഷന്‍ നിലവിലുള്ളതിനേക്കാള്‍ കുറവായിരിക്കരുതെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ട് ട്രെഷറിയില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സമരത്തിന്റെ ഭാഗമായി എടുത്ത കേസുകളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ പിന്‍വലിക്കില്ലെന്നും ഡയസ്‌നോണിന്റെ ഭാഗമായി പിടിച്ച ശമ്പളം തിരികെ നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘടനാപ്രതിനിധികളായ എ ശ്രീകുമാര്‍, സിആര്‍ ജോസ്പ്രകാശ്, എ ഷാജഹാന്‍, പി എച്ച് എം ഇസ്മായില്‍, കെ ശിവകുമാര്‍, വിജയകുമാരന്‍ നായര്‍, എ നിസാറുദീന്‍ തടങ്ങിയ സംഘടനാ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.