HIGHLIGHTS : ദില്ലി: ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ പോലീസുകാരന്‍
ദില്ലി: ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. കോണ്‍സറ്റബിള്‍ സുഭാഷ് ടോമറാണ്(47) മരിച്ചത്.
ദില്ലിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ സുഭാഷിനെ മാരകമായി മുറിവേറ്റിരുന്നു. പരിക്കേറ്റ ഇയാള്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള ആളായിരുന്നു ഇയാള്‍.

സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂട്ടമാനഭംഗത്തിനിരായ പെണ്‍കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
MORE IN പ്രധാന വാര്‍ത്തകള്‍
