വര്‍ക്കി അച്ഛനല്ല; നടി ലിസി

കൊച്ചി: പിതാവിന് ജീവനാംശം നല്‍കണമെന്ന വിധിക്കെതിരെ സനിമാ നടി ലിസി ഹൈക്കോടതിയെ സമീപിച്ചു.

ജീവനാംശത്തിനായി കോടതിയെ സമീപിച്ചിരിക്കുന്ന വര്‍ക്കി തന്റെ അച്ഛനല്ലെന്നും തന്റെ് അമ്മമാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും അവര്‍ക്ക് ജീവനാംശം നല്‍കുന്നുണ്ടെന്നും ലിസി ബോധിപ്പിച്ചിട്ടുണ്ട്. വര്‍ക്കി ഹര്‍ജി നല്‍കിയിരിക്കുന്നത് പണം തട്ടാനും തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് ലിസി പറഞ്ഞു. ജീവനാംശ കുടിസികയായി 1.15 ലക്ഷം രൂപ കെട്ടിവെക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി നിയമപരമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതെ സമയം ലിസി കെട്ടിവെച്ച ജീവനാംശതുക നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും കലക്ടര്‍ പണം നല്‍കിയില്ലെന്ന് ലിസിയുടെ അച്ഛന്‍ വര്‍ക്കിയുടെ പരാതി.

Share news
error: Content is protected !!
Scroll to Top