ചേളാരിയില്‍ 2 ബസ്സും ഒരുകാറും കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

ചേളാരി : നവീകരിച്ച പരപ്പനങ്ങാടി ചേളാരി റോഡിലൂടെയുള്ള വാഹനയാത്ര അപകടകരമായിരിക്കുന്നു. ഇന്ന് വൈകീട്ട് രണ്ട് ബസും ഒരു കാറും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ നാലുപേരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. ഇന്നു വൈകീട്ട് 4 മണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന രണ്ടു ബസുകള്‍ ചേറക്കോട് വെച്ച് തമ്മിലിടിക്കുകയും ഇടിയെതുടര്‍ന്ന് വെട്ടിച്ചുമാറ്റിയ ബസ് എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തിരൂരങ്ങാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Related Articles