തിരൂരങ്ങാടി : ചെമ്മാട്ട് നിന്ന് മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപ വരുന്ന പാന്‍മസാല പോലീസ് പിടികൂടി. എക്സേഞ്ച് റോഡിലുള്ള വാടകക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ആറായിരത്തില്‍ പരം പാന്‍ പാക്കറ്റകള്‍ തിരൂരങ്ങാടി പോലീസ് പിടികൂടിയത്.
കണ്ടല്പറമ്പില് അബ്ദുല്‍ മജീദ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഹാന്‍സ് പാന്‍പരാഗ് മധു എന്നവയുടെ പാക്കറ്റുകള്‍ പിടികൂടിയത്. കടകളില്‍ വില്‍പ്പന നടത്താന്‍ മംഗലാപുരത്തു നിന്ന് കൊണ്ടു വന്നു സൂക്ഷിച്ചതാണിതെന്നാണ് സൂചന.
തിരൂരങ്ങാടി എസ്ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




