HIGHLIGHTS : ദില്ലി: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. മന്ത്രിസഭയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു.
ദില്ലി: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. മന്ത്രിസഭയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ നിലവിലെ സ്ഥിതികളെല്ലാം താന്‍ സോണിയെ അറിയിച്ചിട്ടുണ്ടെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
സോണിയ ചെന്നിത്തലയ്ക്ക് ഉയര്‍ന്ന സ്ഥാനം തന്നെ മന്ത്രിസഭയില്‍ നല്‍കുമെന്നാണ് സൂചന. അതെസമയം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളു.
എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു.