HIGHLIGHTS : തിരു: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയ...
തിരു: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ഐ ഗ്രൂപ്പ് നീക്കം ആരംഭിച്ചു. ഇതേ കുറിച്ചുള്ള ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.
ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് ഇന്നലെ സ്വീകരിച്ചിരുന്നത്. മന്ത്രിപദത്തിന്റെ പേരില്‍ എ ഗ്രൂപ്പ് തന്നെ അപമാനിച്ചു എന്ന പരാതി ഹൈകമാന്‍ഡിന് ചെന്നിത്തല നല്‍കാനിരിക്കെയാണ് പുതിയ ആവശ്യവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ എത്തിയിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ ചേരുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ എക്‌സ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചപ്പോള്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന പുകച്ചില്‍ മുഴുവന്‍ പുറത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.