ചെട്ടിപ്പടി ഹോംനേഴ്‌സ് പീഡനം; കൂടുതല്‍ പേര്‍ പിടിയില്‍

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ജോലിചെയ്തിരുന്ന ഹോംനഴ്‌സിനെ വധഭീഷണി മുഴക്കി പീഡിപിച്ച് വാണിഭം നടത്തിയ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റുചെയ്തു.

ഈ കേസിലെ മൂന്നും നാലും പ്രതികളായ അബ്ദുള്‍ജബ്ബാര്‍, ജമീല എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി സലീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാരാക്കിയ ഇവരെ റിമാന്റ് ചെയ്ത് കോഴിക്കോട്് ജയിലിലേക്കയച്ചു.

ഈ കേസിലെ 1-ാം പ്രതി ചാവക്കാട് സ്വദേശി അനീഷിനേയും കുണ്ടോട്ടി സ്വദേശി ബീരാന്‍ കുട്ടിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഹോംനഴിസായ യുവതിയെ പ്രലോഭിപ്പിച്ച കൂട്ടികൊണ്ടുപോയ ഇവരുടെ കൂട്ടുകാരിയാണ് ഇന്ന് അറസ്റ്റിലായ ജമീല. കൂടുതല്‍ അറസ്റ്റുണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് പോലീസ് സൂചന.

Related Articles