HIGHLIGHTS : ദില്ലി: ചില്ലറവില്‍പ്പന രംഗത്ത് വിദേശ കുത്തകള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതിനെ

ദില്ലി: ചില്ലറവില്‍പ്പന രംഗത്ത് വിദേശ കുത്തകള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച വോട്ടിനിട്ടപ്പോള്‍ ലോകസഭയില്‍ യുപിഎക്ക് വിജയം.
ഈ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കാണ്ടുവന്ന പ്രമേയം 218 നേരെ 253 വോട്ടുകള്‍ക്ക് തള്ളി. എസിപിയും ബിഎസ്പിയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 471 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
വളരെ ഗൗരവമേറിയ ചര്‍ച്ചയാണ് ലോകസഭയില്‍ നടന്നത്. തൊഴിലവസരങ്ങള്‍ കുറയാനും കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാനും മാത്രമേ ഈ മേഖലയിലെ വിദേശ നിക്ഷേപം സഹായിക്കുവെന്ന് പ്രതിപക്ഷം വാദിച്ചു. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് വിദേശ നിക്ഷേപം എന്നാണ് കോണ്‍ഗ്‌സ് അംഗങ്ങളുടെ ന്യായീകരണം.
വോട്ടെടുപ്പിനുശേഷം ലോകസഭ പിരിഞ്ഞു. ഫെമ ഭേദഗതിയും ലോക്‌സഭ അംഗീകരിച്ചു.