HIGHLIGHTS : റിപ്പോര്‍ട്ടര്‍: എവിടെ നിന്നാണെന്ന് പിടിപിട്ടുന്നില്ല. മന്ത്രി അനില്‍ കുമാര്‍ : ആര്യാടന്‍ സാര്‍ എന്താണ് പറയുന്നത്?
റിപ്പോര്‍ട്ടര്‍: എവിടെ നിന്നാണെന്ന് പിടിപിട്ടുന്നില്ല.
മന്ത്രി അനില്‍ കുമാര്‍ : ആര്യാടന്‍ സാര്‍ എന്താണ് പറയുന്നത്?
റിപ്പോര്‍ട്ടര്‍: സാര്‍ പറയുന്നത് നമ്മുടെ ആരോ ചോര്‍ത്തിയെന്നാണ്.
മന്ത്രി: ഏത്, ഈ മൂവ്‌മെന്റോ? ഇല്ല ഞാന്‍ ബെന്നിച്ചേട്ടനെ വാര്‍ത്ത വന്നപ്പോള്‍ ഒന്ന് വിളിക്കാമെന്ന് കരുതിയതാ…
റിപ്പോര്‍ട്ടര്‍ : നിങ്ങള്‍ ബെന്നിച്ചേട്ടനെ ഒന്ന് വിളിച്ച് നോക്ക്.
മന്ത്രി അനില്‍ കുമാര്‍ : എന്താണ് ചോദിക്കേണ്ടത്.
റിപ്പോര്‍ട്ടര്‍ : ഈ സംഭവം വരുന്നത് എങ്ങനെയാണെന്ന.്
മന്ത്രി അനില്‍കുമാര്‍ അതൊന്നും മൈന്‍ഡ് ചെയ്യേണ്ട. ചെയ്താല്‍ അത്രയല്ലേയുള്ളു.
റിപ്പോര്‍ട്ടര്‍ : അവന്റെ വഴിയേയാണോ പുറത്തു പോയതെന്ന് സംശയമുണ്ട്.
മന്ത്രി : അതു ശരി, അങ്ങനെ….. നെല്ലിക്കുന്ന് ഹംസക്കയും വിളിച്ച് ചോദിച്ചിരുന്നു.
മന്ത്രി: ഞാന്‍ പറഞ്ഞു ഒരിതും വേണ്ട. പൈസ തിരിമറി ചെയ്യാനുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറയുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍ :ഹംസക്ക സത്യം പറ. ഹംസക്ക ആരെയെങ്കിലും വിളിക്കുകയോ എന്തെങ്കിലും ചെയ്‌തോ ?
ഹംസ : ഇല്ലില്ല. നമ്മളടുത്തു നിന്നല്ല. അത്…. പത്തനം തിട്ട വഴിക്കുനിന്ന് വേറെ പോയതാ. നമ്മളെ ഓപ്പറേഷന്‍ ഈ വഴിക്കല്ലായിരുന്നു.
റിപ്പോര്‍ട്ടര്‍: എങ്ങനെ ?
ഹംസ : നമ്മളെ ഓപ്പറേഷന്‍ മറ്റൊരു വഴിക്കല്ലായിരുന്നോ? അഡ്വക്കറ്റ് വഴിക്കല്ല നമ്മള്‍ നീങ്ങിയത്….അത് സരിതേന്റെ വഴിക്കുള്ള നീങ്ങലായിരുന്നു നമ്മള്‍ നീങ്ങയത്.
റിപ്പോര്‍ട്ടര്‍: അപ്പോ ഇതെങ്ങനെ, അവള്‍ പുറത്തുവിട്ടതാണോ?
ഹംസ : അല്ല ഇത് വക്കീല് വഴിക്ക് വേറെന്തോ റിപ്പോര്‍ട്ട് പുറത്തുവിട്ടതാ….. ബെന്നി ബെഹനാനും ആ ഒരു പാര്‍ട്ടി ബെയ്‌സിലുള്ള നീക്കം പുറത്തു വന്നതാ.
റിപ്പോര്‍ട്ടര്‍: അയ്യയ്യോ ….നമ്മുടെ നടക്കുമായിരുന്നോ ഹംസക്ക. അതോ ഇത് ചതിയായിരുന്നോ.
ഹംസ: അത് നടക്കും . അത് നടക്കും.
റിപ്പോര്‍ട്ടര്‍: നടക്കുമോ?
ഹംസ : നടക്കും..നടക്കും…നടക്കും…..
റിപ്പോര്‍ട്ടര്‍: ഇതിപ്പോ പുറത്തായാല്‍ പ്പിന്നെ എങ്ങനെ നടക്കും.
ഹംസ: അല്ല….അത് വേറെ നടക്കും ഇത്
റിപ്പോര്‍ട്ടര്‍: അതേയോ?
ഹംസ: നടക്കും…നടക്കും
റിപ്പോര്‍ട്ടര്‍: എത്രയാ അവര് പറയുന്നത് അവസാനം.
ഹംസ: ഞാന്‍ പറഞ്ഞത്, ഇതില്‍ പൈസേന്റെ പ്രശ്‌നം ഇല്ലായിരുന്നു….. എന്റെ ഓപ്പറേഷനില്‍ ഒരു പൈസേന്റെയും പ്രശ്‌നമില്ലായിരുന്നു.