HIGHLIGHTS : അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 87 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 87 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 87 ബിജെപി സ്ഥാനാര്‍ത്ഥികളും 84 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും 83 സീറ്റില്‍ പരിവര്‍ത്തന്‍ പാര്‍ട്ടിയു് ജനവിധി തേടുമ്പോള്‍ ഈ മൂന്ന് പ്രമുഖ പാര്‍ട്ടികള്‍ക്കു പുറമെ മറ്റ് 26 രാഷ്ട്രീയ കക്ഷികളും മത്സരരംഗത്തുണ്ട്. ഇതിനു പുറമെ 383 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.്. 1.81 കോടി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാണ്. മോഡിയുടെ ദേശീയ രാഷ്ട്രീയത്തിലെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണ് ഇതെന്നതാണ് ഈ വെട്ടെടു്പപിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍, നിയമസഭാ സ്പീക്കര്‍ ഗണപത് വാസവ, ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ ആര്‍ സി ഫല്‍ദു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാഡിയ, പ്രതിപക്ഷനേതാവ് ശക്തി സിങ് ഗോഹില്‍ എന്നിവരാണ്.