Section

malabari-logo-mobile

കരസേനാ റിക്രൂട്ട്‌മെന്റ് റാലി നാളെ അവസാനിക്കും

HIGHLIGHTS : കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ബുധനാഴ്ച അവസാനിക്കും.

എഴുത്ത് പരീക്ഷ ജനുവരി 27 ന്
മലപ്പുറം : കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ബുധനാഴ്ച അവസാനിക്കും. മെഡിക്കല്‍ പരിശോധന മൂന്ന് ദിവസം തുടരും. ഡിസംബര്‍ ഏഴിനാണ് കോട്ടയ്ക്കല്‍ ക്ലാരി എം.എസ്.പി. ഗ്രൗണ്ടില്‍ റാലി ആരംഭിച്ചത്. 15000 ലധികം ഉദ്യോഗാര്‍ഥികള്‍ കായികക്ഷമത പരിശോധനയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലയില്‍ നിന്ന് 4000 ത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.

കായികക്ഷമത പരീക്ഷയിലും മെഡിക്കല്‍ പരിശോധനയിലും വിജയിച്ചവര്‍ക്ക് ജനുവരി 27 ന് കോഴിക്കോട് എഴുത്ത് പരീക്ഷയുണ്ടാവും. ഈ കടമ്പകൂടി കടക്കുന്നവര്‍ക്ക് 2013 മാര്‍ച്ചില്‍ സേനയില്‍ ചേരാം.

sameeksha-malabarinews

പണം നല്‍കി സേനയില്‍ പ്രവേശനം നേടാമെന്ന പ്രചരണം അടിസ്ഥന രഹിതമാണെന്ന് കര്‍ണാടക, കേരള, ലക്ഷദ്വീപ്-മാഹി എന്നിവിടങ്ങളിലെ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സോമനാഥ് ഷാ അറിയിച്ചു. സേനയിലേയ്ക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നത് കഴിവും യോഗ്യതയും പരിഗണിച്ചാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കുറ്റമറ്റതുമാണ്. ഇടനിലക്കാരായി സമീപിക്കുന്നവര്‍ക്ക് പണം നല്‍കി വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. റാലി വിജയിപ്പിക്കുന്നതിന് എം.എസ്.പി യും ജില്ലാ ഭരണകൂടവും വാര്‍ത്താ മാധ്യമങ്ങളും നല്‍കിയ സഹകരണങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!