HIGHLIGHTS : തിരു: വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാറിലെ വനം-സിനിമ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെച്ചു.
തിരു: വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാറിലെ വനം-സിനിമ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെച്ചു. ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനത്തിനും പരസ്ത്രീ ഗമനത്തിന്റെയും പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രേഖാമൂലം പരാതി നല്‍കിയതിന്റെ പിറകെയാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് രാജി കൈമാറിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാത്രി 11.45 ഓടെ രാജിവെച്ചത്. ക്ലിഫ് ഹൗസിലെത്തിയാണ് അദേഹം രാജികത്ത് കൈമാറിയത്. യുഡിഫ് സര്‍ക്കാറില്‍ നിന്നുള്ള ആദ്യ രാജിയാണിത്.

ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചയുടനെ ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടത്. അതെസമയം സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വെക്കുന്നതെന്നും ‘സത്യം തെളിയിക്കാനാണ് എന്റെ രാജി. സത്യാവസ്ഥ തെളിയണമെങ്കില്‍ അധികാരസ്ഥാനത്ത് തുടരുന്നത് തരിയല്ല. ഇത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കും. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിക്ക് സന്നദ്ധനായത്. ഇത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കും. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്നും എന്റെ ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്നും’ ഗണേഷ് കുമാര്‍ വ്യക്തമാക്കി. അതെസമയം എംഎല്‍എ സ്ഥാനം ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല.