HIGHLIGHTS : തിരു മുന്‍ വനം മന്ത്രി കെബി ഗണേഷ് കുമാര്‍ ഭാര്യ യാമിനി തങ്കച്ചിയോടും മക്കളോടും മാപ്പ്

തിരു മുന്‍ വനം മന്ത്രി കെബി ഗണേഷ് കുമാര്‍ ഭാര്യ യാമിനി തങ്കച്ചിയോടും മക്കളോടും മാപ്പ് പറഞ്ഞു. ഇന്ന് രാത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രണ്ട് പേജ് വരുന്ന തന്റെ ഖേദപ്രകടനം വായിച്ചത്.
യാമിനിയെ അവഹേളിച്ചത് തെറ്റായിപ്പോയെന്നും യാമിനിക്കെതിരെ ഞാനും എന്റെ ആള്‍ക്കാരും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നില്ലെന്നും യാമിനിയോടും രണ്ട് കുട്ടികളോടും താന്‍ മാപ്പു പറയുകയാണെന്നും ഗണേശന്‍ പറഞ്ഞു. നേരെത്തെ യാമിനിക്കെതെിരെ ഉന്നയിച്ച വനം മാഫിയയുടെ ഇടപെടലിനെ കുറിച്ചുള്ള ആരോപണം തെറ്റാണെന്നും ഗണേഷന്‍ തൂറന്നുസമ്മതിച്ചു.
ഈ പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രിയിടപെട്ട് ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കുമെന്നും, നല്‍കാനുള്ള സ്വത്തും പണവും സന്തോഷപൂര്‍വ്വം നല്‍കുമെന്നും ഗണേഷ് പറഞ്ഞു.
വികാരധീനനായി വാര്‍ത്താസമ്മളനം നടത്തിയ മുന്‍മന്ത്രി അവസാനസമയത്ത് വിതുമ്പിക്കൊണ്ട രണ്ട് കുഞ്ഞുങ്ങളെ ആലോചിച്ച് മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണെമെന്നും ഗണേശന്‍ അഭ്യര്‍ത്ഥിച്ചു.