ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്കൂളുകളിലെ സിബിഎസ്ഇ(ഐ) പഠ്യപദ്ധതി അടുത്ത അദ്ധ്യായനവര്‍ഷം മുതല്‍ നിര്‍ത്തലാക്കുന്നു. സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നതായി ‘ദ പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-2011 വര്‍ഷം മുതലാണ് ഈ പഠ്യപദ്ധതി ആരംഭിച്ചത്. 2017-2018 അധ്യായനവര്‍ഷം മുതല്‍ നടപ്പിലാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ തീരുമാനം ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളെ ഏറെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള നിലവാരമുള്ള റീഡിങ് മെറ്റീരിയലുകളുടെ ലഭ്യതയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിന് ഇടയാക്കിയതെന്നാണ് സൂചന. അടുത്തവര്‍ഷം മുതല്‍ സിബിഎസ്ഇ മെയിന്‍ പാഠ്യപദ്ധതിയില്‍ പഠനം നടത്തേണ്ടിവരും.
സിബിഎസ്ഇ ചെയ്ത സിബിഎസ്ഇ(ഐ) സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണ്.




