HIGHLIGHTS : കോട്ടയം: വെള്ളൂര്‍ റെയില്‍വേ പലത്തിന് സമീപത്തുനിന്നും
ഇന്നു രാവിലെ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടകവസ്തു അമോണിയം നൈട്രേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഐഎന്‍എ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സ്‌ഫോടനമാണിതെന്ന് കരുതുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ഉദേശവും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു.

സ്‌ഫോടകവസ്തു കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ ഒരാളെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.