കൊച്ചി മെട്രോയുടെ ആദ്യ കോച്ച്‌ മുട്ടം യാര്‍ഡിലെത്തിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ കോച്ച്‌ മുട്ടം യാര്‍ഡില്‍ എത്തിച്ചു. രാവിലെ മൂന്ന്‌ ട്രെയിലുകളിലായെത്തുന്ന കോച്ചുകളില്‍ ഒരെണ്ണമാണ്‌ എത്തിയിരിക്കുന്നത്‌. ബാക്കിയുള്ള രണ്ട്‌ കോച്ചുകള്‍ ഉച്ചയോടെ എത്തും. പ്രത്യേകം തയ്യാറാക്കിയ ഫ്‌ളാറ്റ്‌ഫോമില്‍ ഇവ ഇറക്കിവെക്കും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

kpchi-metroകൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ കോച്ച്‌ മുട്ടം യാര്‍ഡില്‍ എത്തിച്ചു. രാവിലെ മൂന്ന്‌ ട്രെയിലുകളിലായെത്തുന്ന കോച്ചുകളില്‍ ഒരെണ്ണമാണ്‌ എത്തിയിരിക്കുന്നത്‌. ബാക്കിയുള്ള രണ്ട്‌ കോച്ചുകള്‍ ഉച്ചയോടെ എത്തും. പ്രത്യേകം തയ്യാറാക്കിയ ഫ്‌ളാറ്റ്‌ഫോമില്‍ ഇവ ഇറക്കിവെക്കും

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കോച്ചുകളുടെ കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പന്ത്രണ്ടാം തിയതി മുതല്‍ ആരംഭിക്കും. മെട്രോയുടെ ട്രാക്കിനുള്ളിലെ പരീക്ഷണ ഓട്ടം ഈ മാസം 23 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ്‌ കൊച്ചി മെട്രോയ്‌ക്കുള്ള കോച്ചുകള്‍ ആലുവയിലെത്തിച്ചത്‌. ഈ മാസം രണ്ടിനു ആന്ധ്രപ്രദേശില്‍ ശ്രീ സിറ്റിയിലെ അല്‍സ്റ്റേം പ്ലാന്റില്‍ നിന്നു പുറപ്പെട്ട മൂന്നു കോച്ചുകള്‍ പ്രത്യേകം ട്രെയിലറുകളിലാണ്‌ കൊണ്ടുവന്നത്‌. ട്രെയ്‌ലറില്‍ നിന്നു കോച്ചുകള്‍ ഇറക്കാനുള്ള യന്ത്രങ്ങളും തൊഴിലാളികളും അല്‍സ്‌റ്റോം പ്ലാന്റില്‍ നിന്നു കോച്ചുകള്‍ക്കൊപ്പം എത്തിയിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •