HIGHLIGHTS : മലബാർ കലാപമെന്നും ബ്രിട്ടീഷ് വിരുദ്ധസമരമെന്നും കർഷക സമരമെന്നും മാപ്പിള / വർഗീയ ലഹളയെന്നും ഖിലാഫത്ത് പ്രക്ഷൊഭമെന്നും മറ്റും അറിയപ്പെടുന്ന 1921 ലെ ക...
സി കേശവനുണ്ണി പരപ്പനങ്ങാടി
മലബാർ കലാപമെന്നും ബ്രിട്ടീഷ് വിരുദ്ധസമരമെന്നും കർഷക സമരമെന്നും മാപ്പിള / വർഗീയ ലഹളയെന്നും ഖിലാഫത്ത് പ്രക്ഷൊഭമെന്നും മറ്റും അറിയപ്പെടുന്ന 1921 ലെ കലാപത്തെ ഏതു വീക്ഷണം പുലർത്തുന്നവർക്കും തങ്ങളുടെ താൽപ്പര്യത്തിനു അനുസൃതമായി വ്യാഖ്യാനിക്കാനുള്ള ഉള്ളിടമുണ്ട് .
ഒന്നാം ലോക യുദ്ധത്തിൽ, ലോക മുസ്ലിമുകളുടെ മതാചാര്യനായ തുർക്കി ഖലിഫയെ ബ്രിട്ടീഷ്‌കാർപുറത്താക്കി നിഷ്പ്രഭനാക്കിയതിൽ മലബാർ മുസ്ലിമുകൾ ഷുഭിതരായിരുന്നു എന്നും അതുകൊണ്ട് സമരത്തിന്റെ മുഖ്യ പ്രചോദന ഹേതു ബ്രിട്ടീഷ് വിരുദ്ധ മനോഭാവമായിരുന്നു എന്നത് ഒരു വാദം
മലബാറിലെ ഉൾനാടുകളിലെ വലിയൊരു ശതമാനവും അടിയാള വിഭാഗത്തിൽ നിന്നും കണ്‍വെർട്ട് ചെയ്ത മാപ്പിളമാരാണ്. അവർ തീരദേശ മാപ്പിളക്കരെക്കൾ ദരിദ്രരും കാർഷിക തൊഴിലിൽ എർപ്പെട്ടവരും ആയിരുന്നുവെന്നും, നിയമ വിധേയമായി തന്നെ ജന്മിത്തം ശക്തിപ്പെടുത്തി കർഷകരെ കുടുതൽ പ്രയാസപ്പെടുത്താൻ ബ്രിട്ടീഷുകാർ ജന്മിമാര്ക്ക് ഒത്താശ ചെയ്തു കൊടുക്കുകയും അതിൽ കുപിതരായ മാപ്പിള കർഷകർ ബ്രിട്ടീഷു ഉദ്വഗസ്ഥരെ പ്രീണിപ്പിച്ചു കാര്യം സാധിക്കുന്ന ജന്മിമാര്ക്ക് ( ഹിന്ദുക്കൾക്ക് ) എതിരെ തിരിയുകയായിരുന്നു എന്നും പക്ഷമുണ്ട്.
നിരക്ഷരരായ മലബാർ മാപ്പിളന്മാരെ ദേശിയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുവാനായി ഖിലാഫത്ത് പ്രസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയും അതിന്റെ ഭീക്ഷണി മനസ്സിലാക്കിയ ബ്രിട്ടീഷു ഇവരെ ( ഹിന്ദു -മുസ്ലിം ) തമ്മിലടിപ്പിക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണ് കലാപം എന്നും വാദിക്കുന്നവരും ഉണ്ട്.
കലാപ സമയത്ത് നേതാക്കളുടെ നിര്ദേശങ്ങളും കലാപ വാര്ത്തകളും മാപ്പിളമാർ തിങ്ങി താമസിക്കുന്ന ഉള്നാടുകളിലേക്ക് യഥാസമയം ( മാധ്യമങ്ങളുടെ അഭാവത്തിൽ പ്രത്യേകിച്ചും ) എത്താതിരിക്കുകയും പകരം ആശാസ്യമല്ലാത്ത കിംവദതികൾ പരക്കുകയും ചെയ്തപ്പോൾ , പ്രക്ഷോപത്തിന്റെ നിയന്ത്രണം പോകുകയും അത് വര്ഗീയ കലാപത്തിലേക്ക് വഴുതുകയും ചെയ്ത താവും എന്നും പറയപ്പെടുന്നു. സ്വാഭാവികമായും ഇതുപോലുള്ള സന്ദർഭങ്ങളിൽ സാമൂഹ്യദ്രോഹികൾ ഇറങ്ങുകയും കൊള്ളയും കൊള്ളിവെപ്പും നടന്നത് അതുകൊണ്ടാണന്നും കരുതാം.
എന്തുതന്നെയായാലും ഇപ്പോഴും കൃത്യമായ അനിശ്ചിതത്വം നിലനില്ക്കുന്ന കലാപമായി തന്നെയാണ് മലബാർ കലാപം ഇന്നും വിലയിരുത്തപ്പെടുന്നത്. അതെന്തുമാവട്ടെ, ഈ സമര കാഹളത്തിന്റെ ഉദേശശുദ്ധിയെ
ബഹുമാനിച്ചു കൊണ്ടുതന്നെ , കലാപത്തെ കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകൾക്കപ്പുറം പ്രത്യക്ഷത്തിൽ ചില ഹിന്ദു കുടുംബങ്ങളിൽ അതുണ്ടാക്കിയ ബുദ്ധിമുട്ടുകളും ഭയാശങ്കകളും ഇതേ കുറിച്ച് വന്ന പുസ്തകങ്ങളിലൊന്നും കുടുതലായി പ്രതിപാദിച്ചു കണ്ടിട്ടില്ല എന്ന് കാണേണ്ടതുണ്ട്.
നിരക്ഷരും പാവപ്പെട്ടവരുമായ മുസ്ലിം കൃഷിക്കാരെ അവരുടെ അജ്ജതയെയും മതപരമായ വിശ്വാസത്തെയും പ്രിണിപ്പിച്ച് ഒരു പാട് ഹിന്ദു ഭവനങ്ങളെ കൊള്ളയടിക്കാനും കൊള്ളിവെപ്പു നടത്താനും വധിക്കാൻ പോലും , ഏതു കലാപത്തിലും സംഭവിക്കുന്നത് എന്നപോലെ ഇവിടെയും കലാപകാരികളിലെ സാമൂഹ്യ ദ്രോഹികൾ രംഗത്തുണ്ടായിരുന്നു അവരുടെ അതിക്രമങ്ങൾക്ക് പാത്രീഭവിച്ച ഒരു തറവാടിലെ മണ്‍മറഞ്ഞുപോയ ഒരു മുത്തശിയിൽ നിന്നും കേട്ട വിവരണത്തിന്റെ നേർ സാക്ഷ്യമാണ് നമ്മൾ ഇവിടെ പങ്ക് വെക്കുന്നത്.
പരപ്പനങ്ങടിയുടെ സാംസ്ക്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന നെടുവയിലെ പേരും പ്രശസ്തിയുമുണ്ടായിരുന്ന നായർ തറവാടുകളിലെ പ്രഥമ സ്ഥാനത്തായിരുന്നു ചോനാംകണ്ടം തറവാട്. നെടുവ സ്കൂളിന് സമീപം വലിയൊരു കാവ് ഉൾപ്പെടെ വിസ്താരമായ ഭുമിയിലായിരുന്നു കെട്ടിടം. തറവാട് അന്നേ ഇരുനില കെട്ടിട വുമായിരുന്നു. ഒരേ സമയം മൂന്ന് അംശം അധികാരികൾ ( വിപുലമായ അധികാരങ്ങൾ ഉള്ള സര്ക്കാര് തസ്തിക ) തറവാട്ടിൽ ഉണ്ടായിട്ടുണ്ട്.വിദ്യാഭ്യാസം , നാട്ടു പ്രമാണിത്തം , സർക്കാർ തൊഴിൽ , തുടങ്ങിയ കാര്യങ്ങളിലൊക്കെ തറവാട് മുൻപന്തിയിൽ തന്നെ. മരുമക്കത്തായത്തിന്റെ പ്രഭവകാലം കൂടിയായിരുന്നു അപ്പോൾ. കുടുംബത്തിലെ വിവിധ താവഴികൾ ഒന്നിച്ചു താമസിക്കുകയാണ് അന്നൊക്കെ പതിവ്.
കലാപം ഭീതി പടർത്തി അഴിഞ്ഞാടുന സമയം. സമര നേതൃത്വത്തിന്റെ കാര്യഷമമായ നിയന്ത്രണവും
കൽപനകളും അപ്പോഴേക്കും നഷ്ട്ടപ്പെട്ടു കഴിഞ്ഞുരുന്നു. കലാപത്തെ സാധരണക്കാരയ മാപ്പിളമാർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു . താനൂരിൽ നിന്നും പ്രഗത്ഭനായ പുഴിക്കൽ നാരായണനായരും മറ്റും കൊല്ലപ്പെട്ട വിവരം പുറത്തു വന്ന സമയം. തറവാട്ടിലെ മുത്തശിക്ക് ( അമ്മുമ്മയുടെ അമ്മ ) അന്ന് വയസ്സ് മുപ്പതിനോടടുത്തു. അമ്മുമ്മയെ പ്രസവിക്കാനായി ഇരിക്കുന്ന സമയം .
അന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടടുത്ത സമയം . തറവാട്ടിൽ സ്ത്രീകളെയും കുട്ടികളെയും കുടാതെ ആണുങ്ങളായി ആരുമില്ലാത്ത സമയവും. ഒരുകുട്ടം മാപ്പിളന്മാർ തക്ബീര് മുഴക്കിയും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയും തറവാട്ടിലേക്ക് ഇടിച്ചു കയറുവാനായികൊണ്ട് വന്നു. ഞങ്ങളുടെ തറവാട് തന്നെ യായിരുന്നു അവരുടെ ലക്ഷ്യം. അതിനു കാരണമുണ്ട്.-
ബ്രിട്ടീഷ് വിരുദ്ധ കലാപമായി ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത മാപ്പിളമാരെ ബ്രിട്ടീഷ് പോലീസ് കഠിനമായി ദ്രോഹിക്കുകയും കള്ള കേസുകളിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്യുകയും കലാപകാലത്ത് പതിവായിരുന്നു.. അതോടപ്പം ഹിന്ദുക്കളും പ്രമാണികളുമായ നായർ / മേനോണ്‍ ജന്മിമാരെ ബ്രിട്ടീഷ് സര്ക്കാര് പരിരക്ഷിച്ചു പോരുകയും ചെയ്തു. ഇതിൽ ക്ഷുഭിതരായ ദരിദ്ര മാപ്പിള കൃഷിക്കാർക്കും കുടിയന്മാർക്കും പകരം ചെയ്യാൻ ( പ്രത്യക്ഷത്തിൽ ആക്രമിക്കാൻ) ബ്രിട്ടീഷ് ഉദ്വാഗസ്ഥരെയോ ബ്രിട്ടീഷ് പൗരന്മാരെയൊ നാട്ടുപ്രദേശങ്ങളിൽ കിട്ടുമായിരുന്നില്ല. പകരം നായന്മാരായ ജന്മിമാരെയം ഉദ്വാഗസ്ഥരെയും ആക്രമിക്കുക, റെയിൽ, പാലം, പോലീസ് സ്റ്റേഷൻ , കോടതികൾ തുടങ്ങിയ സംവിധാനങ്ങൾ തകർക്കുക എന്നതിലേക്ക് സമരങ്ങൾ വ്യാപിപ്പിക്കുകയും അതിന്റെ ഭാഗമായി ദേശം അധികാരിയും ജന്മിമാരും ഉദ്വാഗസ്ഥരുമുള്ള നായര് തറവാടുകൾ അക്രമിക്കുക കലാപകാരികൾ ലക്ഷ്യമായി എടുത്തു എന്ന് വേണം കരുതാൻ. അങ്ങിനെയാണ് അവർ തറവാട് ലക്ഷ്യമാക്കി വന്നത്.
സ്ത്രീകളും കുട്ടികളും ഭയന്നു വിറച്ചു, തറവാട്ടിലെ വാതിലുകളെലാം കൊട്ടിയടക്കപ്പെട്ടു. വീട്ടിന്റെ അകത്തുനിന്നും ആർപ്പും വിളിയും കുട്ടകരച്ചിലുകളും മുഴങ്ങി. മുത്തശിയുടെ അമ്മ മുകളിലെ ജനൽ കള്ളിയിലുടെ പുറത്തേക്കു ഒരു വിഗഹവീക്ഷണം നടത്തിയപ്പോൾ കണ്ട കാഴ്ചകൾ അവരെ ബോധാരഹിതയാക്കാൻ മാത്രം പ്രാപ്തമായിരുന്നുപൊൽ .
ചിലർ തെങ്ങുകളിൽ കയറി കരിക്കും ഇളനീരും വീഴ്ത്തി ദാഹം തീര്ക്കുന്നു. മറ്റുചിലർ വലിയ വാളുകൾ ഉമ്മറത്തെ ഇരിപ്പുപടിയിൽ പുഴി ചേർത്ത് ഉറച്ചു മൂർച്ച പരിശോധിക്കുന്നു. തറവാട്ടിന്റെ വാതിൽ തുറക്കാൻ ഒച്ചയിടുന്നവർ കുട്ടത്തിൽ വേറെയും. പടിപ്പുരക്കു പുറത്തു, റെയിൽ ഓരത്ത് ഒരു കൊല്ലനെ പിടിച്ചുകൊണ്ടുവന്നു പാളങ്ങളിലെ ജൊയന്റുകൾ ഇളക്കി അടർത്താനാണ് മറ്റൊരു കുട്ടം ശ്രമിക്കുന്നത്.
വിവരം പുറത്തറിഞ്ഞു ഊടുവഴികളിലുടെ ആദ്യം ഓടിവന്നത് വക്കിൽ ഗുമസ്ഥൻ വാസുണ്ണി മേനോൻ ആയിരുന്നു ( തറവാട്ടിലെ ഒരംഗം ) മൂപ്പർ കാവിലെ വലിയൊരു മരത്തിൽ അള്ളിപിടിച്ചു കയറി കാര്യങ്ങളുടെ ഭീകരത കണ്ടു മനസ്സിലാക്കുകയായിരുന്നു. സമയം കുറെ നീണ്ടു പോയി. കുട്ടികളുടെ കരച്ചിൽ ക്ഷീണം കൊണ്ടും വിശപ്പുകൊണ്ടും തളർന്നു തുടങ്ങിയിരുന്നു. കുട്ടത്തിൽ നന്മയുള്ള , ദേശം അധികാരി കെശവമെനോനോട് ( മുത്തശിയുടെ സഹോദരൻ ) ബഹുമാനവും ആദരവുമുണ്ടായിരുന്ന കുറച്ചു മാപ്പിളന്മാർ തങ്ങൾ ആരെയും ഉപദ്രവിക്കില്ലന്നും കുട്ടികൾക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അകത്തേക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നു.
നിങ്ങളെല്ലാവരും ഇവിടെനിന്നു പോയാലെ ഞങ്ങൾ അടുപ്പിൽ തീ എരിയിക്കു എന്നും അത് വരെ ഞങ്ങൾ ആരും ജലപാനം കഴിക്കില്ല എന്നും മുത്തശിയുടെ അമ്മ അതിനു മറുപടിയായി കിളിവാതിലിലൂടെ വിളിച്ചു പറഞ്ഞുവത്രേ. അപ്പോഴേക്കും ആണുങ്ങളെ പ്രതീക്ഷിച്ചു വന്ന കലാപകാരികൾക്ക് അകത്തു ആണുങ്ങൾ ആരും ഒളിച്ചിരിക്കുന്നില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു . ഭാഗ്യം കൊണ്ട് റെയിൽ പാല സുരക്ഷക്കായി അതുവഴി മാർച്ചു ചെയ്തു മുന്നേറുന്ന മലബാർ / റിസേർവ് പോലീസുകാരുടെ ശബ്ദം കേട്ട് ലഹളക്കാർ ഓടി മറയുകയായിരുന്നു.
അതിനു മുൻപേ , അകത്തെ സ്ത്രീകളുടെ എല്ലാവരുടെയും ആഭരണങ്ങൾ ഒരു തുണി കിഴിയിലാക്കി മുത്തശിയുടെ അമ്മ വടെക്കെകെട്ട് എന്ന് പറയുന്ന ഇടനാഴിയിൽ കുഴി കുത്തി മൂടിയിരുന്നു. ലഹളക്കാർ പോയതറിഞ്ഞു കയ്യിൽ കിട്ടിയ വസ്ത്രങ്ങളും പാത്രങ്ങളും എടുത്തു കോവിലകം കൊട്ടാരത്തിന്റെ.അടുത്തുള്ള, ഞങ്ങളുടെ ബന്ധുവീടുകുടിയായ കറുത്തേടത്തെക്ക് വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആണുങ്ങൾ എല്ലാവരും വന്നു. കുഴിച്ചിട്ട ആഭരണങ്ങൾ എടുക്കുവാനായി മുത്തശിയുടെ ആങ്ങളെ കേശവമേനോൻ തറവാട്ടിലേക്ക് ആളെ വിട്ടു.
ആഭരണങ്ങൾ അവിടെ കാണുന്നില്ലന്നു റിപ്പോര്ട്ട് വരുന്നതിനു മുൻപേ , മരത്തിലിരുന്നു ജനൽ പഴുതിലുടെ ഇതൊക്കെ കണ്ടുനിൽക്കുകയായിരുന്ന വാസുണ്ണി മേനോൻ കിഴിയുമായി രംഗത്ത് ഹാജർ ..