HIGHLIGHTS : കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു.
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. സേനവ വേതന വ്യവസ്ഥകള്‍ പരിഷ്‌കിരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കഴിഞ്ഞ ദിവസം കളക്ടറുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
50 ശതമാനം വേതനവര്‍ധനവാണ് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടത്. ജില്ലയില്‍ പലയിടത്തും തുച്ഛമായ ബാറ്റയാണു തൊഴിലാളികള്‍ക്കും നല്‍കുന്നതെന്നും ജില്ലയില്‍ ഏകീകരിച്ച സേവന- വേതന വ്യവസ്ഥ നടപ്പിലാക്കണമെന്നുമാണ് യൂണിന്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ പറവൂര്‍-വൈപ്പിന്‍ മേഖലകളില്‍ വേതനവര്‍ധന തീരുമാനമായത്തോടെ തൊഴിലാളികള്‍ ഇവിടുത്തെ സമരം പിന്‍വലിച്ചു.
സിഐടിയു, ഐഎന്‍ടിയുസി,എഐടിയുസി,ബിഎംഎസ്,ടിയുസിഐ തുടങ്ങിയ സംഘടനകളില്‍ പെട്ടവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്്.