അമേരിക്കന്‍ ഗായിക റിവേര വിമാനാപകടത്തില്‍ മരണപ്പെട്ടു.

മെക്‌സിക്കോ: പ്രശസ്ത അമേരിക്കന്‍ ഗായികയും ടെലിവിഷന്‍ അവതാരികയുമായ ജെന്നി റിവേര(43) വിമാനപകടത്തില്‍ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പര്‍വ്വത മേഖലയിലെ നൂവോലിയോണിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു.

പ്രാദേശിക സമയം ഞായറാഴിച രാത്രി എയര്‍ട്രാഫിക്ക് കണ്‍ട്രളുമായുള്ള ബന്ധം നഷ്ടമായ വിമനത്തിനായി മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് മലയോര മേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

റിവേരയ്ക്കു പുറമെ വിമാനത്തില്‍ നാലു യാത്രക്കാരും രണ്ടു പൈലറ്റുമാരും ഉണ്ടായിരുന്നു. മുഴുവന്‍ പേരും മരിച്ചതായ് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. വിമാനം പൂര്‍ണമായി കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്. അതെ സമയം അപകട കാരണം ഇതുവരെ അറിവായിട്ടില്ല.

യുഎസിലെ കാലിഫോര്‍ണിയയിലാണ് റിവേര ജനിച്ചത്. തന്റെ സംഗീതത്തിലൂടെ ലോകത്തെമ്പാടും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാന് റിവേരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി ടിവി, സ്റ്റേജ് ഷോകളിലും റിവേര നിറസാനിധ്യമായിരുന്നു.

Share news
error: Content is protected !!
Scroll to Top