HIGHLIGHTS : കോഴിക്കോട് : കേരളത്തില്‍ ഇന്ന്
കോഴിക്കോട് : കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതോടെ നാളെ ഈദുല്‍ ഫിത്തറാണെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും നാളെ പെരുന്നാളായിരിക്കുമെന്ന് അറിയിച്ചു. പാളയം ഇമാമും, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും പെരുന്നാള്‍ നാളെയായിരിക്കുമെന്ന് സ്ഥിരീകരിച്ചു.

വൃതശുദ്ധിയാല്‍ തെളിഞ്ഞ മനസും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിദ്ധ്യവുമായി വിശ്വാസികള്‍ നാളെ ചെറിയപെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു