Section

malabari-logo-mobile

വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചു

HIGHLIGHTS : ഹൈദരബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചു. യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന് ലക്ഷ്മണ്‍ പ്രതികരിച്ചു

ഹൈദരബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചു. യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന് ലക്ഷ്മണ്‍ പ്രതികരിച്ചു. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും കളിക്കില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇന്തയുടെ മധ്യനിര ബാറ്റ്‌സ് മാന്‍മാരില്‍ ശ്രദ്ധേയനാണ് ലക്ഷ്മണ്‍. 16 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്.

sameeksha-malabarinews

996ല്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണു ലക്ഷ്മണ്‍  ഇതുവരെ 134 ടെസ്റ്റുകളില്‍നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സെടുത്തു. 17 സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 281 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 1998 ല്‍ സിംബാബ്‌വേയ്‌ക്കെതിരേയായിരുന്നു  ഏകദിനത്തിലെ അരങ്ങേറ്റം. 86 ഏകദിനങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ച ലക്ഷ്മണ്‍ 30.79 ശരാശരിയില്‍ 2338 റണ്‍സെടുത്തു. ഏകദിനത്തില്‍ ആറു സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ലക്ഷ്മണിന്റെ പേരിലുണ്ട്.

യുവതലമുറയുടെ വഴിയടയ്ക്കുകയാണെന്നാണ് 37 കാരനായ ലക്ഷമണയ്‌ക്കെതിരായ മുഖ്യ ആരോപണം. ഈ ആരോപണത്തെ തുടര്‍ന്നാണ് ലക്ഷമണയുടെ പിന്‍മാറ്റമെന്നും പറയപ്പെടുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!