കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നു

കാണ്‍പൂര്‍: ഇരുപതു വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആണ്‍സുഹൃത്തും അയാളുടെ അഞ്ചു കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പോലീസില്‍ പരാതിപെടുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിരുന്നു.

പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top