കൂടംകുളം; ആദ്യ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അടുത്തമാസം.

HIGHLIGHTS : ചെന്നൈ: കൂടംകുളം ആണവ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അടുത്തമാസം മുതല്‍ ആരംഭിക്കും.

ചെന്നൈ: കൂടംകുളം ആണവ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അടുത്തമാസം മുതല്‍ ആരംഭിക്കും. ഈ മാസം 15 മുതല്‍ ആദ്യ റിയാക്ടറില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുമെന്നാണ് ആദ്യ അറിപ്പുണ്ടായിരുന്നത്.

എന്തുകാരണത്താലാണ് ആദ്യനടപടി നീട്ടിവെച്ചതെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ വ്യകത്മാക്കിയിട്ടില്ല. ശനിയാഴ്ചയാണ് അധികൃതര്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം അടുതത്മാസം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ട എല്ലാ നടപടി ക്രമങ്ങളു പൂര്‍ത്തിയായതായും അധികൃ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

കൂടംകുളത്ത് ഉത്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ട തമിഴ്‌നാട്ടിനും 266 മെഗാവാട്ട്് കേരളത്തിനും 442 മെഗാവാട്ട് കര്‍ണാടകത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കാനാണ് ധാരണയായതെങ്കില്‍ ആദ്യ റിയാക്ടറില്‍ നിന്നുള്ള മൊത്തം വൈദ്യുതി വൈദ്യുതി പ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട്ടിനു നല്‍കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരിക്കുന്നത്.

ആണവ വിരുദ്ധ സമരത്തെ തുടര്‍ന്ന് 2011 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനിരുന്ന തീരുമാനം മാറ്റിവെക്കുകയായിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!