Section

malabari-logo-mobile

തിരുകേശം : സര്‍ക്കാര്‍ നിലപാടിനെതിരെ ഇ കെ വിഭാഗം പ്രത്യക്ഷ സമരത്തിന്

HIGHLIGHTS : കോഴിക്കോട്: തിരുകേശ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാന്തപുരം എപി അബൂബക്കര്‍

കോഴിക്കോട്: തിരുകേശ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അനുകൂലമായി സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയ നിലപാടിനെതിരെ ഇ കെ വിഭാഗം പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.
സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങങ്ങുമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നബിയുടെ മുടിയുടെ പേരില്‍ കാന്തപുരം നടത്തി വരുന്ന തട്ടിപ്പ് ശരിവെക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ നിലപാടെന്നും കാലങ്ങളായ് യുഡിഎഫുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് സമസ്ത വിഭാഗം. സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ആത്മീയ ചൂഷകരെ സംരക്ഷിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കള്ളസത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 31 ന് കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 17ന് പകല്‍ മുന്നിന് കെഎംഎ ഓഡിറ്റോറിയത്തില്‍ ജനജാഗ്രതാ സമ്മേളനം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി അബ്ദുറഹീം ചുഴലി, സുന്നി യുവജന സംഘം സെക്രട്ടറിമാരായ അബ്ദുള്‍ ഹമീദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!