കുറ്റിപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു.

കുറ്റിപ്പുറം: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പുല്ലില്‍ തട്ടി വീണ യുവതി ട്രെയിന്‍ തട്ടി മരിച്ചു. കുറ്റിപ്പുറം വടശ്ശേരി വീട്ടില്‍ അശോകന്റെയും ദാക്ഷായണിയുടെ മകള്‍ അനുപമ എന്ന അമ്പിളി (28) ആണ് മരിച്ചത്. ഇന്നു രാവിലെ റെയില്‍വെ കുറ്റിപ്പുറം സ്റ്റേഷനിലെ രണ്ടാനമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ട ചെന്നൈ മെയിലില്‍ കോഴിക്കോട്ടേക്ക് പോകാനായി രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപത്തെ ട്രാക്ക് മുറിച്ചി കിടക്കുന്നതിനിടെ പുല്ലില്‍ തട്ടി വീഴുകായായിരുന്നു. ഇതേ സമയം അതിവേഗത്തിലെത്തിയ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി യുവതിയെ ഇടിക്കുകയായിരുന്നു. ട്രെയിനിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്തതിനാല്‍ അതിവേഗതയിലായിരുന്നു ട്രെയിന്‍ കടന്ന് പോയത്. അപകടം നടന്ന പ്ലാറ്റ് ഫോമിന് പിറകിലാണ് ഇവരുടെ വീട്.

കോഴിക്കോട് മാവൂരില്‍ സ്വകാര്യസ്ഥാപനത്തില്‍ ബിസിനസ് മാനേജ്‌മെന്റിന് പഠിക്കുകയാണ് അനുപമ. ക്ലാസിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
എലത്തൂര്‍ ചെട്ടിക്കുളം സിതേഷിന്റെ ഭാര്യയാണ് 3 വയസ്സുകാരി ലക്ഷ്മി മകളാണ്. സഹോദരങ്ങള്‍ അനൂപ്, അഖിലേഷ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഭര്‍ത്താവിന്റെ വീടായ എലത്തൂരിലേക്ക് കൊണ്ടു പോയി.

 

 

Share news
error: Content is protected !!
Scroll to Top