Section

malabari-logo-mobile

കുനിയില്‍ ഇരട്ടക്കൊല : ലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

HIGHLIGHTS : മലപ്പുറം : കുനിയില്‍ ഇരട്ടക്കൊലപാതക

മലപ്പുറം : കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിംലീഗിന്റെ ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മേല്‍ അഹമ്മദ്കുട്ടിയാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് അഹമ്മദ്കുട്ടി. മഞ്ചേരി അതിവേഗ കോടതിയില്‍ ഹാജരാക്കിയ അഹമ്മദ് കുട്ടി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അരീക്കോട് കുനിയില്‍ സഹോദരങ്ങളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
അത്തീഖ് റഹ്മാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുനിയില്‍ അങ്ങാടിയില്‍ മുസ്ലിംലീഗ് നടത്തിയ യോഗത്തില്‍ അഹമ്മദ്കുട്ടിയുടെ പ്രസംഗത്തില്‍ കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ഈ പ്രസംഗം മൊബൈലില്‍ റെക്കോഡ് ചെയ്തത് പോലീസിന് ലഭിക്കുകയും വിദഗ്ദ്ധപരിശോധനയില്‍ ശബ്ദം അഹമ്മദ് കുട്ടിയുടേതാണെന്നും തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റുണ്ടായത്.

നേരത്തെ പാര്‍ട്ടിക്കും സ്ഥലം എംഎല്‍എ ബഷീറിനും ഈ കൊലപാതകങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും കൊചെയ്യപ്പെട്ട അത്തീഖ് റഹ്മാന്റെ കുടുംബം നടത്തിയ കൊലപാകമാണിതെന്നാണ് മുസ്ലിംലീഗ് പറഞ്ഞിരുന്നത്. നേരത്തെ എഫ്‌ഐആറില്‍ ബഷീര്‍ എംഎല്‍എ ആറാംപ്രതിയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!